വടക്കാഞ്ചേരി : സംസ്ഥാനപാതയോരത്ത്, വടക്കാഞ്ചേരിയുടെ നഗരഭാഗത്ത് നഗരസഭ സ്ഥാപിച്ച ‘നോ പാർക്കിങ്’ ബോർഡുകൾ നോക്കുകുത്തി. ബോർഡ് വെച്ച എല്ലായിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. കാൽനടയാത്ര ഇതുകാരണം അസാധ്യമായി. കാനപണിയിലെ പ്രശ്നങ്ങളും കാൽനടക്കാർക്ക് വിനയാണ്. ചിലർ സ്വന്തംനിലയിൽ നിർമിച്ച കാനകൾ നിരത്ത് വിഭാഗം ശരിവെച്ചാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. കുമ്പളങ്ങാട് റോഡിൽ കാന നിർമിച്ചപ്പോൾ കോടതി ജങ്ഷനിലെ നാഴികക്കല്ല് ഉയർന്നുനിൽക്കുന്നത് സ്ലാബുകൾക്കിടയിലാണ്.