ചെറുതുരുത്തി : പൈങ്കുളം തൊഴുപ്പാടം സ്വദേശിനി ഫൗസിയയുടെ സ്വർണമാല കവർന്നത് കുറുവാ സംഘങ്ങളായ മൂന്നുപേരെന്ന്‌ കണ്ടെത്തി.

തമിഴ്‌നാട് ശിവഗംഗ തിരുപൂവനം മാരിമുത്തു (50), തഞ്ചാവൂർ ബൂതലൂർ പാണ്ഡ്യൻ (40), കോഴിക്കോട് തലക്കുളത്തൂർ വട്ടക്കുന്നിൽ പാണ്ഡ്യൻ (തങ്കപാണ്ഡി - 47) എന്നിവർക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് പോലീസിന്റെ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് മാർച്ച് 13-ന് തൊഴുപ്പാടത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണം മോഷ്ടിച്ചതായി പ്രതികൾ വിവരം നൽകിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് സി.ഐ. എം. അൽത്താഫ് അലി, എസ്.ഐ. ആന്റണി തോംസൺ, എ.എസ്.ഐ. മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.