തൃപ്രയാർ : ശ്രീരാമക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ ഭക്തരുടെ നിറമാല. ഏകാദശിക്ക് മുന്നോടിയായി ദേവസ്വം ജീവനക്കാർ, മേൽശാന്തി, തൃക്കോൽ ശാന്തി, ക്ഷേത്രം ജീവനക്കാർ എന്നിവരുടെ വഴിപാടായുള്ള നിറമാലകൾ പൂർത്തിയായി. ബുധനാഴ്ച ക്ഷേത്രത്തിലെ 64 ജീവനക്കാരുടെ വഴിപാടായാണ് നിറമാല തെളിഞ്ഞത്. വ്യാഴാഴ്ച ഡോ. ഉണ്ണികൃഷ്ണൻ വളവത്തിന്റെ വഴിപാടായാണ് നിറമാല. ദശമിദിവസം വരെ ഭക്തരുടെയും സ്ഥാപനങ്ങളുടെയും വഴിപാടായി നിറമാല തെളിയും. ഏകാദശിദിവസമായ നവംബർ 30-ന് ദേവസ്വത്തിന്റെ വകയാണ് നിറമാല.