വടക്കാഞ്ചേരി : ചരിത്രവസ്തുതകൾ തമസ്‌കരിക്കുന്നതിനെതിരേ കേരള പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരിയിൽ സായാഹ്നസദസ്സ് നടത്തി. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡന്റ് ജി. ജിനേഷ് അധ്യക്ഷനായി. നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർമാൻ കെ. അജിത്കുമാർ, കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റഹ്‌മാൻ, കെ.ജി. സുരേഷ് ബാബു, പി.ബി. നന്ദകുമാർ, കെ.ജെ. ജോബി, കെ.എസ്. സുഹൈർ തുടങ്ങിയവർ പ്രസംഗിച്ചു.

കുന്നംകുളം : കുന്നംകുളം ഉപജില്ലാ സായാഹ്ന സദസ്സ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബലറാം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ശ്രീപത്മനാഭൻ അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കർ, കെ.സി. റെജി, ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.