തൃപ്രയാർ : സംയുക്ത കർഷക സമരസമിതി വലപ്പാട്ട് ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തി. കർഷകസംഘം ഏരിയ ട്രഷറർ ടി,എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ നിയോജക മണ്ഡലം പ്രസിഡന്റ് വി.ആർ. മോഹൻദാസ് അധ്യക്ഷനായി. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലം കത്തിച്ചു. . തൃപ്രയാറിൽ കർഷകസംഘം നാട്ടിക ഏരിയാ വൈസ് പ്രസിഡന്റ് ലാൽസിങ് ഇയ്യാനി ഉദ്ഘാടനം ചെയ്തു. കിസാൻസഭ പഞ്ചായത്ത് സെക്രട്ടറി എ.എൻ.പി. സുരേഷ്‌കുമാർ അധ്യക്ഷനായി.