മാള : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്ന സ്മൃതിസംഗമം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. നാടകപ്രവർത്തകനായിരുന്ന കെ.കെ. സുബ്രഹ്മണ്യൻ, സിനിമാ സംവിധായകനായിരുന്ന മോഹൻ രാഘവൻ എന്നിവരുടെ സ്മരാണാർഥമായിരുന്നു സംഗമം. പ്രസിഡന്റ് പി.കെ. കിട്ടൻ അധ്യക്ഷത വഹിച്ചു.

പൂക്കളമത്സരം, നാടൻപാട്ട് മത്സരം എന്നിവയിലെ വിജയികൾക്ക് പ്രിയനന്ദനൻ സമ്മാനവിതരണം നടത്തി. സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ ഡോ. ഷിബു എസ്. കൊട്ടാരം സ്മൃതിപുരസ്‌കാരം സമ്മാനിച്ചു. മികച്ച വിദ്യാർഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ. വി.ഡി. പ്രേംപ്രസാദ്, ടി.വി. ബാലകൃഷ്ണൻ, സുരേഷ് മുട്ടത്തി, ജോസ് കല്ലിങ്കൽ, കെ.ജെ. തോമസ്, കെ.എസ്. പ്രതാപൻ, ഇ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.