കൊറ്റനെല്ലൂർ : വെള്ളാങ്ങല്ലൂർ-ചാലക്കുടി റോഡിൽ കൊറ്റനെല്ലൂർ ഫാത്തിമമാതാ പള്ളിക്കു സമീപം മൂന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടം നടന്നത്. വെള്ളാങ്ങല്ലൂർ ഭാഗത്തുനിന്ന് വന്ന ഇന്നോവ കാറും തുമ്പൂർ ഭാഗത്തുനിന്ന് വന്ന കാറും നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം കൂടിയിടിക്കുകയായിരുന്നു. വെള്ളാങ്ങല്ലൂർഭാഗത്തുനിന്ന് മറ്റൊരു കാർ ഇന്നോവയുടെ പുറകിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ മൂന്നു കാറുകളും ഭാഗികമായി തകർന്നിട്ടുണ്ട്. യാത്രക്കാർക്കും പരിക്കേറ്റു.