അന്നമനട : ക്ഷീരമേഖല നേരിടുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ഷീരവികസന കാർഷിക സെമിനാർ നടത്തി. സെമിനാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകസംഘം പ്രസിഡന്റ് പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി എം.ആർ. സോമൻ, കെ.എ. കണ്ണൻ, സി.ടി. ഡേവിസ്, കെ.കെ. സൂര്യചന്ദ്രൻ, കെ.കെ. അരവിന്ദൻ, ലതികാ സുബ്രൻ, സജി ഷാജി, രേഖാ ശശി എന്നിവർ പ്രസംഗിച്ചു.