വടക്കാഞ്ചേരി : മദ്യപിച്ച് ഓട്ടോറിക്ഷയിൽ കറങ്ങി സംഘർഷമുണ്ടാക്കിയവർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി മുള്ളൂർക്കര ഏറക്കാട്ടിൽ അഖിൽ (25), പാലത്തുകോളനി രഞ്ജിത്ത് (30) എന്നിവരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച നാലു പേരെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. മുള്ളൂർക്കര കാഞ്ഞിരശ്ശേരി തോട്ടത്തിൽ ടി.കെ. ഉണ്ണികൃഷ്ണൻ (34), കൊട്ടാരപ്പാട്ടിൽ കെ.കെ. സുധീർ (44), കൊട്ടാരപ്പാട്ടിൽ കെ.എസ്. വൈശാഖ് (48), മേലേവളപ്പിൽ എം.എം. സതീഷ് (36) എന്നിവരെയാണ് വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി, എസ്.ഐ. കെ.ജെ. പ്രവീൺ എന്നിവർ അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്തു.