കൊടുങ്ങല്ലൂർ : എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കമ്മിറ്റികളുടെ കീഴിൽ ഭഗത്‌സിങ് യൂത്ത് ഫോഴ്‌സ് രൂപവത്കരിച്ചു. ഉദ്ഘാടനവും തിരിച്ചറിയൽ കാർഡ് വിതരണവും സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം സി.സി. വിപിൻ ചന്ദ്രൻ നിർവഹിച്ചു.

എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡന്റ് ടി.ആർ. ജിതിൻ അധ്യക്ഷനായി. നവ്യ തമ്പി, വി.എസ്. ദിനൽ, ടി.എം. ഉവൈസ് എന്നിവർ പ്രസംഗിച്ചു.