വെങ്കിടങ്ങ് : പടിഞ്ഞാറേ കരിമ്പാടം കോൾപ്പടവിൽ വിത്തിറക്കി. 310 ഏക്കർ വരുന്ന കോൾപ്പടവിൽ 130 ദിവസം മൂപ്പുള്ള ഉമ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്.

അഞ്ച് ദിവസം കൊണ്ട് വിത പൂർത്തിയാകും. സർക്കാരിന്റെ സബ്മിഷബിൾ പമ്പ് സെറ്റ് ഇനിയും ലഭ്യമാകാത്ത വെങ്കിടങ്ങ് പഞ്ചായത്തിലെ ഏക പടവ് കൂടിയായ പടിഞ്ഞാറേ കരിമ്പാടത്ത് പരമ്പരാഗതമായ പെട്ടിയും പറയും ഉപയോഗിച്ച് ആഴ്ചകൾ എടുത്താണ് വെള്ളം വറ്റിച്ച് നിലമൊരുക്കിയത്.

തുടർച്ചയായി വന്ന ശക്തമായ മഴയും കൃഷി ഇറക്കുന്നത് വൈകാൻ കാരണമായി. പടവ് പ്രസിഡന്റ്‌ പ്രസാദ് കാണത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോർജ് പണ്ടൻ അധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ കെ.പി. ജോൺസൻ, വി.ജി. വിനോദൻ, കർഷകനായ ജ്ഞാന പ്രകാശൻ എന്നിവർ നേതൃത്വം നൽകി.