ഇരിങ്ങാലക്കുട : പ്രതികൂലസാഹചര്യങ്ങളെ ചെറുക്കാൻ ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേനയ്ക്ക് ലഭിച്ച പുതിയ ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ മന്ത്രി ആർ. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു.

പ്രകൃതിദുരന്തം ഉൾപ്പെടെയുള്ളവ ഉണ്ടായാൽ വലിയ വാഹനങ്ങൾക്ക്‌ ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഈ വാഹനത്തിന്‌ എത്താൻ കഴിയുമെന്നതാണ് പ്രത്യേകത. നഗരസഭ ചെയർപേഴ്‌സൺ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സതി സുബ്രഹ്മണ്യൻ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിക്ടർ വി. ദേവ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.എൻ. സുധൻ, സിവിൽ ഡിഫൻസ് കോ-ഓർഡിനേറ്റർ എസ്. സുദർശനൻ, ഇരിങ്ങാലക്കുട ഫയർ ആൻഡ്‌ റെസ്‌ക്യു നിലയത്തിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് വൊളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.