തൃശ്ശൂർ : കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിലെ മുൻമേൽശാന്തി ടി.എസ്. ചന്ദ്രശേഖരന്റെ ചരമവാർഷികം ആചരിച്ചു. മേൽശാന്തി വി.കെ. രമേഷിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനയും പുഷ്പാർച്ചനയും നടന്നു.
എസ്.എൻ.ബി.പി. യോഗം പ്രസിഡന്റ് പി.വി. ഗോപി, വൈസ് പ്രസിഡന്റ് കെ.കെ. ബാബു, കെ.വി. ജിനേഷ്, കെ.കെ. ജയൻ കൂനമ്പാടൻ, പി.കെ. സുനിൽകുമാർ പയ്യപ്പാടൻ, പി.എസ്. ഉന്മേഷ് പാറയിൽ എന്നിവർ പങ്കെടുത്തു.