ഗുരുവായൂർ : ക്ഷേത്രദർശനം നടത്തുന്നതിന് തദ്ദേശവാസികൾ, ദേവസ്വം ജീവനക്കാർ, 70 വയസ്സുവരെയുള്ള ദേവസ്വം പെൻഷൻകാർ, പാരമ്പര്യ ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് വെർച്വൽ ക്യൂ ബാധകമല്ല. രാവിലെ നാലര മുതൽ എട്ടര വരെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ പ്രവേശിക്കാം.