ചാലക്കുടി : പെട്രോളിയം വില ജി.എസ്.ടി.യിൽ ഉൾപ്പെടുത്താതെ മഹാമാരിക്കാലത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ് പ്രൊഫ. വി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ കെ.പി. വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോളച്ചൻ, ജനറൽ സെക്രട്ടറി വി.എ. ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.