പീച്ചി : വിദ്യാലയങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

പി.ടി.എ. പ്രസിഡന്റ് ചാക്കോ അബ്രഹാം അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, പ്രിൻസിപ്പൽ കെ. വിജയൻ, പഞ്ചായത്ത് അംഗം ബാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.