ചാലക്കുടി : തിങ്കളാഴ്ച നടത്തുന്ന അഖിലേന്ത്യാ ബന്ദ് വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് കർഷകക്കൂട്ടായ്മ വിളംബരജാഥ നടത്തി. സി.എൽ. ആന്റോ, പോൾസൺ, റഹിം ജിന്നറ്റ്, ധർമജൻ, ജോഷി, ജെയ്‌സൺ എന്നിവർ നേതൃത്വം നൽകി.

കൊരട്ടി : ദേശീയ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊരട്ടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഐക്യദാർഢ്യസമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫിൻസോ തങ്കച്ചൻ, മനേഷ് സെബാസ്റ്റ്യൻ, സി.എം. ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.

കൊരട്ടി : കർഷകവിരുദ്ധ നയങ്ങൾ പിൻവലിക്കുക, കാർഷികമേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം.) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആന്റണി അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. തോമസ്, ടി.വി. രാമകൃഷ്ണൻ, ജോസ് ആറ്റുപുറം, കർഷകസംഘം ഏരിയാ പ്രസിഡന്റ് കെ.എ. ജോജി, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.