മണലൂർ : ഗ്രാമപ്പഞ്ചായത്ത്‌ നാലാം വാർഡിൽ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ ആദ്യവിൽപ്പന നടത്തി. ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, സി.ആർ. രമേഷ്, ഗിരിജാ രാമചന്ദ്രൻ, എം.ആർ. മോഹനൻ, ശോഭികാ രവീന്ദ്രൻ, റൂബി ആന്റണി എന്നിവർ പ്രസംഗിച്ചു.