കൊടുങ്ങല്ലൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റികൾ കൊടുങ്ങല്ലൂർ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.

പെൻഷൻ കുടിശ്ശികയും ക്ഷമാശ്വാസ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, അപാകം പരിഹരിച്ച് ഒ.പി. ചികിത്സ ഉറപ്പുവരുത്തി ചികിത്സാപദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എ. സിറാജ് അധ്യക്ഷനായി. പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, സി.എച്ച്. രാജേന്ദ്രപ്രസാദ്, കെ.ജി. മുരളീധരൻ, പി.എൻ. മോഹനൻ, കെ.എം. ജോസ്, വി.ഇ. സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു.