ചാലക്കുടി : ബ്ലോക്ക് പഞ്ചായത്തിൽ എലിഞ്ഞിപ്രയിലെ യു.ഡി.എഫ്. സ്ഥാനാർഥിക്ക് മാറ്റം.
ഡെന്നീസ് കെ. ആന്റണിക്കു പകരം സുനിൽ കെ. മേനോനായിരിക്കും ഇവിടെനിന്ന് മത്സരിക്കുക. ഡെന്നീസ് ആന്റണി മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി അറിയിച്ച് ഡി.സി.സി. പ്രസിഡന്റിന് കത്തു നൽകിയതിനെത്തുടർന്നാണ് സുനിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്വതന്ത്ര ചിഹ്നത്തിലാകും സുനിൽ മത്സരിക്കുക.
അന്നമനട ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് സ്ഥാനാർഥികൾ : ആനി ആന്റു (കോൺ.), റജീന ടീന കെ.ജെ. (സി.പി.ഐ.), പ്രീതി അജിത്ത് (ബി.ജെ.പി.)
കാടുകുറ്റി പഞ്ചായത്ത് വാർഡ് ഒന്ന് : കെ.സി. മനോജ് (കോൺ.), ജിനേഷ് (സി.പി.എം.), പ്രവീൺ (ബി.ജെ.പി.), ചന്ദ്രൻ (സ്വത.).