തൃശ്ശൂർ : കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവും പുല്ലഴി വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ അഡ്വ. എം.കെ. മുകുന്ദൻ (53) അന്തരിച്ചു.
കരൾരോഗത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ എത്തിയശേഷമാണ് നാമനിർദേശപത്രിക സമർപ്പിച്ചത്.
തൃശ്ശൂർ കോർപ്പറേഷൻ രൂപവത്കരിച്ച 2000 മുതൽ 2020 വരെ നാലുതവണ കോൺഗ്രസിന്റെ കൗൺസിലറായിരുന്ന ഇദ്ദേഹം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി.പി.എമ്മിൽ ചേർന്നത്. പുല്ലഴി മണ്ഡലത്തിൽ സി.പി.എം. സ്വതന്ത്രനായാണ് നാമനിർദേശപത്രിക നൽകിയിരുന്നത്. ഭാര്യ: സുനിത.
മക്കൾ: വിദ്യാർഥികളായ സഞ്ജയ് കൃഷ്ണൻ, ആദിത്യ കൃഷ്ണൻ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിലെത്തിക്കും. ശവസംസ്കാരം 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.