മെഡിക്കൽ കോളേജ് : സേവനകാലാവധി പൂർത്തിയാക്കിയ 109 ഹൗസ് സർജന്മാർ പടിയിറങ്ങി. ഗവ. മെഡിക്കൽ കോളേജിൽ പുതിയ ഹൗസ് സർജൻമാർ എത്തുംമുൻപെയാണ് കാലാവധി അവസാനിച്ചത്. മൂന്നുമാസം മുൻപ് പുനർനിയമനം നൽകിയതിനെത്തുടർന്ന് ഇവർ തുടരുകയായിരുന്നു.

കോവിഡ് കാലത്ത് അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികളുടെ പരീക്ഷാനടപടി പൂർത്തീകരിക്കാത്തതിനാലാണ് പുതിയ ഹൗസ്‌സർജൻമാരെത്താതിരുന്നത്. ഞായറാഴ്ച കാലാവധി തീരുമെന്ന് മുൻകൂട്ടി അറിവുണ്ടായിട്ടും പുനർനിയമന ഉത്തരവിറക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ഹൗസ് സർജൻമാർ ഇല്ലാതായത് ഒ.പി.കൾ, വാർഡുകൾ, കോവിഡ് ബ്ളോക്ക് തുടങ്ങിയ ഇടങ്ങളിലെല്ലാം ചികിത്സയെ ബാധിക്കുന്നുണ്ട്.