തൃശ്ശൂർ : പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാമിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാപരീക്ഷ തുടങ്ങി. 31 വരെയാണ് പരീക്ഷ. ജില്ലയിൽ 16 കേന്ദ്രങ്ങളിലായി 1748 പേരാണ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലായി പരീക്ഷയെഴുതുന്നത്. ഇവരിൽ 918 പേർ പുരുഷന്മാരും 830 പേർ സ്ത്രീകളുമാണ്.ഒന്നാംവർഷ പരീക്ഷയെഴുതുന്നത് 816 പേരും രണ്ടാംവർഷം 932 പേരുമാണ്. മേയിൽ പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാറ്റിവെച്ചു. ജില്ലയിൽ ചാലക്കുടി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതൽപേർ പരീക്ഷയെഴുതുന്നത്. 99 പേർ. 25 പേർ എഴുതുന്ന ചാവക്കാട് ജി.ബി.എച്ച്.എസ്.എസിലാണ് കുറവ്.