ചൊവ്വന്നൂര് : ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകളെ അനുമോദിച്ചു. സ്നേഹാദരം എന്ന പേരിൽ നടത്തിയ പരിപാടി പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. പ്രമോദ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ രജിത ഷിബു, ടി.എ. മുഹമ്മദ് ഷാഫി, സപ്ന റഷീദ്, സി.കെ. വിശ്വംഭരൻ, കെ.കെ. മണി, ടി.എസ്. മണികണ്ഠൻ, ശാരിക, ശാരി ശിവൻ, ലളിത ഗോപി, ബി.ഡി.ഒ. റഹിമ എന്നിവർ പ്രസംഗിച്ചു.