ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്റർസോൺ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെയ്‌ന്റ് ജോസഫ്സ് കോളേജ് ടീം ചാമ്പ്യൻമാരായി. ഫൈനലിൽ കാലിക്കറ്റ് ഗവ. ഫിസിക്കൽ എജ്യുക്കേഷൻ കോളേജിനെ പരാജയപ്പെടുത്തിയാണ് സെയ്‌ന്റ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. വിജയികൾക്ക് സെയ്‌ന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ആശ തെരേസ് ട്രോഫികൾ സമ്മാനിച്ചു.