ചാലക്കുടി: ചാലക്കുടിക്കാർക്കും അതുവഴി കടന്നുപോകുന്ന യാത്രക്കാർക്കും അടിപ്പാതനിർമാണത്തിന്റെ വേഗം കണ്ട് മനംമടുത്തു തുടങ്ങി. മൂന്നാണ്ട് കഴിഞ്ഞു ഒച്ച് ഇഴയുന്ന പോലെയുള്ള നിർമാണം കാണാൻ തുടങ്ങിയിട്ട്. ഇതിന് എന്ന് അവസാനമാകുമെന്നാണ് കാഴ്ചക്കാരുടെ ചോദ്യം.

മാള ഭാഗത്തു നിന്നും ചാലക്കുടിയിലേക്കു വരുന്നതും പോവുന്നതുമായ വാഹനങ്ങൾ ഇപ്പോൾ മുനിസിപ്പൽ സിഗന്ൽ ജങ്ഷനിലൂടെ പോകണം. ഇവിടത്തെ ഗതാഗത തടസ്സവും അപകടങ്ങളും ഒഴിവാക്കാനാണ് അടിപ്പാതയ്ക്കുള്ള മുറവിളി തുടങ്ങിയത്.. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം തീർക്കുമെന്ന് പ്രഖ്യാപിച്ച് 2018 മാർച്ചിൽ തുടങ്ങിയ പണികൾ കാൽഭാഗം പോലുമായിട്ടില്ല.

പണികൾ നടക്കുന്ന ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ അപകടങ്ങൾ പതിവാകുകയാണ്, ഗതാഗതതടസ്സവും. ദൂരയാത്രക്കാർ സമയം കണക്കാക്കി വന്നാൽ തെറ്റി. ചിലപ്പോൾ മുനിസിപ്പൽ ജങ്ഷൻ മുതൽ പോട്ടവരെ മൂന്നു കിലമീറ്ററെത്താൻ ഒരു മണിക്കൂറിലധികമെടുക്കും. അപകടങ്ങൾ വലുതാണെങ്കിൽ വീണ്ടും നീളും.

അപകടങ്ങൾ നിത്യസംഭവം

:നിർമ്മാണം നടക്കുന്ന ഭാഗത്ത് അപകട പരമ്പരകളാണ്. തിങ്കളാഴ്ച മൂന്ന് വാഹനങ്ങൾ കൂട്ടിമുട്ടി ഗാതഗത തടസ്സമുണ്ടായി. നാലുവരിപ്പാതയായി കടന്നുവരുന്ന വാഹനങ്ങൾ പെട്ടെന്ന് രണ്ടുവരിയായി മാറേണ്ടിവരുന്നു.

ഒരുവിധ മുന്നറിയിപ്പും ഇല്ലാതെയാണ് ഈ മാറ്റം. വാഹനങ്ങൾ കൂട്ടിമുട്ടിയുണ്ടാകുന്ന തർക്കങ്ങളും പതിവ്. പോലീസെത്തി വാഹനങ്ങൾ നീക്കുമ്പോഴേക്കും മറ്റു വാഹനങ്ങൾ നിറഞ്ഞിരിക്കും.

പ്രാധാന പാതയിൽ അപകടമുണ്ടായാൽ ബദൽ സംവിധാനം ഏർപ്പെടുത്താറില്ല. ഒഴിവ് ദിവസങ്ങളുടെ തലേന്ന് വാഹനത്തിരക്ക് അധികമാകും. 10 പേരുടെ ജീവനാണ് വിവിധ അപകടങ്ങളിലായി ഇവിടെ പൊലിഞ്ഞത്.

നാലുവരിപ്പാത നിർദേശിക്കപ്പെട്ട കാലത്തുതന്നെ റെയിൽവേ സ്റ്റേഷൻ റോഡ് മുറിയുന്നതിനാൽ മുനിസിപ്പൽ ജങ്ഷനിൽ അപകടങ്ങളുണ്ടാകുമെന്ന് നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

നിർമാണം വേഗത്തിലാക്കും

പ്രധാനപാത ബ്ലോക്ക് ചെയ്ത് രണ്ട് സർവീസ് റോഡുകളിലൂടെ ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടും. അതോടെ നിർമ്മാണം വേഗത്തിലാകും. സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാകുകയാണ്.

നിർമാണ കരാറുകാർ