വെറ്റിലപ്പാറ : ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമുള്ള വളവിലെ വെള്ളക്കെട്ട് നാട്ടുകാർ മാറ്റി.

റോഡരികിൽ കാനയില്ലാത്തതിനാലും റോഡിലേക്ക് കാടുകൾ പടർന്ന് നിൽക്കുന്നതിനാലും ഈ മേഖലയിൽ അപകടങ്ങൾ പതിവായിരുന്നു.

റോഡിലെ വെള്ളക്കെട്ട് മൂലമുള്ള അപകടഭീഷണി പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. ഇതോടെയാണ് വെള്ളക്കെട്ട് മാറ്റാൻ നാട്ടുകാർ രംഗത്തിറങ്ങിയത്.പാലത്തിനു സമീപം കട നടത്തുന്ന ഷാജി പാപ്പന്റെ നേതൃത്വത്തിലാണ് യുവാക്കൾ റോഡിലെ വെള്ളക്കെട്ട് മാറ്റിയത്.