തൃശ്ശൂർ : ഉന്നത പഠനത്തിന് മാർക്ക് വെയിറ്റേജ് കിട്ടുന്ന എൻ.സി.സി.യുടെ സി സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കിട്ടാൻ വൈകുന്ന സാഹചര്യത്തിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിവേദനം. കെ.എസ്.യു. ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡാണ് ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തയച്ചത്. കാലിക്കറ്റ് സർവകലാശാലയാണ് ഒറിജിനൽ സർട്ടിഫിക്കറ്റ് േവണമെന്ന നിലപാടെടുത്തത്.

സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നാഴ്ചയെടുക്കുമെന്നാണ് എൻ.സി.സി. ഒാഫീസിൽ നിന്ന് അറിയിച്ചത്. എന്നാൽ അതിന് മുന്നേ കാലിക്കറ്റ് സർവകലാശാലയുടെ ബിരുദാനന്തര ബിരുദ അപേക്ഷാ തീയതി തീരും.