തൃശ്ശൂർ : കാർഷിക സർവകലാശാലയുടെ ഫോറസ്ട്രി കോളേജിൽ ഉത്‌പാദിപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ ആധുനികരീതിയിലുള്ള വിത്തുസംഭരണ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനവും ഔഷധസസ്യ വിതരണോദ്ഘാടനവും മന്ത്രി വീണാ ജോർജ്‌ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി കെ. രാജൻ അധ്യക്ഷനായി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ആയുഷ് വകുപ്പിന് കീഴിൽ, സംസ്ഥാന ഔഷധസസ്യ ബോർഡിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് സി.ഇ.ഒ. ഡോ.ടി.കെ. ഹൃദിക്, ഫോറസ്ട്രി കോളേജ് ഡീൻ ഡോ.ഇ.വി. അനൂപ്, വിത്ത് സംഭരണകേന്ദ്രം ഇൻവെസ്റ്റിഗേറ്റർ ഡോ.എ.വി. സന്തോഷ്‌കുമാർ, ഡോ.ടി.കെ. കുഞ്ഞാമു, ഡോ.എം.എസ്. നൗഷാദ്, ഡോ. ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഔഷധസസ്യ വിതരണം ഡോ. ഇ.വി. അനൂപ്, കർഷകനും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി അംഗവുമായ പ്രശാന്തിന് തൈ കൈമാറി നിർവഹിച്ചു.