ഇരിങ്ങാലക്കുട : നിരന്തരമായി കോവിഡ് നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എം.സി.പി. കൺവെൻഷൻ സെന്ററിനെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാർ പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.

കൗൺസിലർമാരായ ടി.കെ. ഷാജു, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, മായ അജയൻ, വിജയകുമാരി അനിലൻ, സരിത സുഭാഷ്, ആർച്ച അനീഷ് എന്നിവരും സെക്രട്ടറിക്ക് നിവേദനം കൈമാറാൻ ഒപ്പമുണ്ടായിരുന്നു. അതേസമയം, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെപ്പറ്റി ചർച്ചചെയ്യുന്നതിന് മൂന്നിലൊന്ന് കൗൺസിലർമാർ ആവശ്യപ്പെടണം.

എങ്കിൽ മാത്രമേ, നിയമാനുസൃതം വിഷയം ചർച്ചയ്ക്ക് എടുക്കേണ്ടതുള്ളൂ. ബി.ജെ.പി.ക്ക് 20 ശതമാനം മെമ്പർമാരാണ് ഉള്ളത്.