ഗുരുവായൂർ : 2016-ലെ പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക പുരസ്‌കാരം ഡോ. എം. ലീലാവതിക്കായിരുന്നു. പുരസ്‌കാരം സമ്മാനിച്ചത് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടായിരുന്നു.

ആ പുരസ്‌കാരം ശ്രീഗുരുവായൂരപ്പൻ നേരിട്ടുവന്ന് തന്നതുപോലെയാണ് തനിക്ക്‌ ഇന്നും തോന്നുന്നതെന്ന് ലീലാവതി ടീച്ചർ ഓർമിച്ചു. ‘നിരവധി പുരസ്‌കാരങ്ങൾ പ്രഗല്‌ഭരായവരിൽനിന്ന് വാങ്ങിയിട്ടുണ്ട്. എന്നാൽ, തന്ത്രിനമ്പൂതിരിപ്പാടിൽനിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സുകൃതമായാണ് കാണുന്നത്.

ചേന്നാസ് തന്ത്രികുടുംബവുമായി എന്നും അടുത്തബന്ധം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഗുരുവായൂരപ്പൻ കൂടെ നിന്നിട്ടുള്ളതുപോലെ തന്ത്രികുടുംബവും ഒപ്പമുണ്ടായിട്ടുണ്ട്. അതിൽ പ്രധാനപങ്ക് നാരായണൻ നമ്പൂതിരിപ്പാടിനുമുണ്ട്’ -ലീലാവതി ടീച്ചർ പറഞ്ഞു.