മാള : അഷ്ടമിച്ചിറ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. ഡേവീസ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചടങ്ങിൽ പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് ഏറ്റുവാങ്ങി. സ്കൂൾ ലൈബ്രറികൾക്കായുള്ള പുസ്തകങ്ങൾ അധ്യാപകരായ ജയശ്രീ, റീന, സുരേഷ് കുമാർ, ശ്രീലത, ഗ്രേസി, റാഫി എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, വൈസ് പ്രസിഡന്റ് സാബുപോൾ എടാട്ടുകാരൻ, നബീസത്ത് ജലീൽ, ജയാ ബിജു, ജോർജ് നെല്ലിശ്ശേരി, ടി.കെ. ശിവജി, എം.വി. വത്സൻ, സെക്രട്ടറി എൻ.എസ്. സനുഷ എന്നിവർ പ്രസംഗിച്ചു.