കൊടുങ്ങല്ലൂർ : എറിയാട് ശിവജിനഗർ വിഘ്‌നേശ്വര മരണാനന്തര ധനസഹായസംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും മെഡലും നൽകി അനുമോദിച്ചു.

പ്രസിഡന്റ് കെ.കെ. പ്രദീപ് അധ്യക്ഷനായി. എം.വി. രാജു, വി.കെ. ജെനീഷ്, വി.എസ്. ശ്രീജിത്ത്, കെ.കെ. ജഗദീശൻ, ടി.ടി. ഉണ്ണി, എ.എസ്. ജയൻ എന്നിവർ പ്രസംഗിച്ചു.