കൊടകര : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ കൊടകര-കോടാലി മേഖല പ്രവർത്തകയോഗം കൊടകരയിൽ സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡൻറ് കെ. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘം പ്രസിഡൻറ് മനോജ് കല്ലേക്കാട്ട് അധ്യക്ഷനായി.
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സ്വപ്നാ സത്യൻ, ശിവരാമൻ പോതിയിൽ എന്നിവരെ ആദരിച്ചു. കൊടകരമേഖലാ കൺവീനർ രാമചന്ദ്രൻ പയ്യാക്കൽ, കോടാലി മേഖലാ കൺവീനർ സുനിൽ കെ. മേനോൻ, വനിതാ യൂണിയൻ കമ്മിറ്റിയംഗം സുരജാ മണി, പ്രവീൺ എന്നിവർ പ്രസംഗിച്ചു.