വടക്കാഞ്ചേരി : മിണാലൂരിൽ ഇടഞ്ഞ ആന ലോറി മറിച്ചിട്ടു. ആർക്കും പരിക്കില്ല. തിരൂർ വടകുറുമ്പക്കാവ് ദേവസ്വത്തിന്റെ ദുർഗാദാസനാണ് ആനയെ കയറ്റാനെത്തിയ ലോറി മറിച്ചിട്ടത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് സംഭവം.
മിണാലൂരിലെ കെട്ടുതറിയിൽനിന്ന് നീരിൽ കെട്ടിയിരുന്ന ആനയെ കഴിഞ്ഞ ദിവസമാണ് അഴിച്ചത്. ലോറിയിൽ കയറ്റുന്നതിനിടയിൽ ആന പെട്ടെന്ന് തെറ്റി. വടം ഉപയോഗിച്ച് ചട്ടക്കാർ വേഗം നിയന്ത്രണത്തിലാക്കിയതിനാൽ മറ്റ് നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല.
അതേസമയം ചട്ടക്കാരൻ മിണാലൂർ കിഴക്കുമുറി രാജന് അഞ്ച് മണിക്കൂറിനുശേഷമാണ് ആനപ്പുറത്ത് നിന്ന് ഇറങ്ങാനായത്. ഇറങ്ങിയാൽ ആന വീണ്ടും കൈവിടുമെന്ന ആശങ്കയായിരുന്നു കാരണം.