ഇരിങ്ങാലക്കുട : കെ.എസ്.ഇ. ലിമിറ്റഡ് കമ്പനി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് ഡയാലിസിസ് സെന്റർ നൽകി. 26 ലക്ഷം രൂപ ചെലവഴിച്ചു. മൂന്ന് കീമോ ഡയാലിസിസ് യന്ത്രങ്ങളും ആർ.ഒ. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും ഇതിനോടൊപ്പം സജ്ജമാക്കി.
കെ.എസ്.ഇ. മാനേജിങ് ഡയറക്ടർ എ.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എം.പി. ജാക്‌സൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരൻ, കെ. വേണുഗോപാൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ നാരായണൻ, നഴ്‌സിങ് മാനേജർ റൂബി തോമസ് എന്നിവർ പ്രസംഗിച്ചു.