വടക്കാഞ്ചേരി: സിൽക്ക് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ അത്താണിയിലെ സിൽക്ക് ഹെഡ് ഓഫീസിനു മുന്നിൽ സിൽക്ക് എംപ്ലോയീസ് യൂണിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ധർണ നടത്തി.

അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, കരാർ നിയമനം അവസാനിപ്പിച്ച് നിലവിലുള്ള ഒഴിവുകളിലേക്ക്‌ നിയമനം നടത്തുക, സിൽക്കിൽ ജോലിചെയ്യുന്ന വിരമിച്ച ജീവനക്കാരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ സിൽക്ക് യൂണിറ്റുകളിലെ തൊഴിലാളികൾ ധർണ സംഘടിപ്പിച്ചത്.

യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ. മധുസൂദനൻ നായർ അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജി. സുനിൽകുമാർ, ജിജോ കുര്യൻ, വി.എം. കുര്യാക്കോസ്, പി. ഫിലിപ്പ്, പി.ജെ. ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.