തൃശ്ശൂർ: പാതിതലയോട്ടിയുമായി ജീവിക്കുന്ന പുഴമ്പള്ളം മുണ്ടൻനാടൻ വീട്ടിൽ പ്രകാശന്റെ ഭാര്യ സുനിതയ്ക്ക് സഹായവുമായി അയ്യന്തോൾ പുലിക്കളിസംഘം. അമ്പതിനായിരം രൂപ സഹായധനമാണ് ഇവർ വാഗ്‌ദാനം ചെയ്തത്.

പകുതി തുക ഇവർ കൈമാറിക്കഴിഞ്ഞു. പശുവിന് പുല്ല്‌ വെട്ടാനായി പോകുമ്പോൾ ഓട്ടോറിക്ഷയിൽനിന്ന്‌ തെറിച്ചുവീണാണ് സുനിതയ്ക്ക്‌ പരിക്കേറ്റത്. തലയിലെ രക്തസ്രാവത്തെത്തുടർന്ന് തലയോട്ടി പകുതിയോളം മുറിച്ചുമാറ്റുകയായിരുന്നു.

ഇതിനു പകരം തലയോട്ടി വെച്ചുപിടിപ്പിക്കാൻ ശസ്ത്രക്രിയ വേ ണം. ഇതിനായി രണ്ടുലക്ഷത്തോളം രൂപ ചെലവാകും. പുലിക്കളിസംഘത്തിനു പുറമേ മറ്റുചിലരും സഹായവാഗ്‌ദാനങ്ങൾ നൽകിയിരുന്നു. എല്ലാം ചേർത്ത് ശസ്ത്രക്രിയയ്ക്കുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇതിനായി കാത്തലിക് സിറിയൻ ബാങ്ക് മരത്താക്കര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0066-07120940-190001, ഐ.എഫ്.എസ്.സി.- CSBK0000066.