വെള്ളാങ്ങല്ലൂർ: ജൈവകൃഷി പ്രോത്സാഹനത്തിനായുള്ള ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ കൃഷിഭവനിൽ കർഷകർക്ക് പരിശീലനം നൽകി. പഞ്ചഗവ്യം, ജീവാമൃതം, അമിനോ ആസിഡുകൾ തുടങ്ങിയവയുടെ നിർമാണത്തിൽ പ്രായോഗിക പരിശീലനമാണ് നൽകിയത്. എം.ജെ. ശ്രീതു പരിശീലന ക്ലാസിന് നേതൃത്വം നൽകി. കൃഷി ഓഫീസർ സി.ആർ. സഞ്ജു, ജീവനക്കാരായ സ്മിത, അനീസ എന്നിവർ പ്രസംഗിച്ചു.