കൊടുങ്ങല്ലൂർ : ഭക്ഷണത്തിൽ മതം കലർത്തി വിഭാഗീയതയുണ്ടാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി എറിയാട് ചന്തയിൽ സംഘടിപ്പിച്ച ഹലാൽ ഫുഡ് ഫെസ്റ്റ് അഭിപ്രായപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. മനാഫ് അധ്യക്ഷനായി. പി.കെ. മുഹമ്മദ്, പി.എച്ച്. നാസർ, എൻ.എസ്. സലിമുദ്ദീൻ, ഇസ്ഹാഖ് ഹുസൈൻ, ഷമീർ പടിയത്ത് എന്നിവർ പ്രസംഗിച്ചു.