മണ്ണംപേട്ട : കൊടകര ബി.ആർ.സി.യുടെ സുരീലി ഹിന്ദി അധ്യാപക പരിശീലനം മണ്ണംപേട്ട മാതാ ഹൈസ്‌കൂളിൽ ആരംഭിച്ചു. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ് അധ്യക്ഷനായി. പഞ്ചായത്തംഗം ജിജോ ജോൺ, ബി.ആർ.സി. പ്രോജക്ട് കോ-ഓർഡിനേറ്റർ കെ. നന്ദകുമാർ, ബി.ആർ.സി. ട്രെയിനർ സി.കെ. രാധാകൃഷ്ണൻ, പ്രധാനാധ്യാപകൻ കെ.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ബി.ആർ.സി. പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള യു.പി., ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 58 അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.