ഇരിങ്ങാലക്കുട : സമഗ്രശിക്ഷാ കേരളം, യൂണിസെഫുമായി ചേർന്നു നടപ്പാക്കുന്ന അതിജീവനം ബി.ആർ.സി.തല പരിശീലന പരിപാടി ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.സി. നിഷ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകൾ നീണ്ട 20 മാസങ്ങൾക്ക് ശേഷം തുറന്നുപ്രവർത്തിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായാണ് പരിപാടി. അധ്യാപകരായ ശ്രുതി പി.എസ്., രാജലക്ഷ്മി വി. എന്നിവർ ക്ലാസെടുത്തു.

മതിലകം : ‘അതിജീവനം’ മതിലകം ബി.ആർ.സി.തല പരിശീലനം വലപ്പാട് എ.ഇ.ഒ. കെ.ബി. ബീന ഉദ്ഘാടനം ചെയ്‌തു. പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷയായി. കെ.എൽ. കാവ്യ, മരിയ ഫെമിന, സി.ആർ.സി കോ-ഓർഡിനേറ്റർ പി.എ. റബീന എന്നിവർ ക്ലാസെടുത്തു. സി.ആർ.സി. കോ-ഓർഡിനേറ്റർമാരായ സി.ബി. അഷിത, ഇ.എസ്. നിമി എന്നിവർ പ്രസംഗിച്ചു.