പുന്നയൂർക്കുളം : കെ.എസ്.ഇ.ബി. സെക്ഷനിൽ വൈദ്യുതിമുടക്കം സംബന്ധിച്ച് അറിയിപ്പുകൾ നൽകുന്നില്ലെന്ന് പരാതി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ലൈനിൽ തടസ്സമായി നിൽക്കുന്ന മരച്ചില്ലകൾ മാറ്റുന്നതിനായി വൈദ്യുതിമുടക്കം ഉണ്ടായിരുന്നു. വിവിധ ഭാഗങ്ങളിലായി നടന്ന പണികളെത്തുടർന്നുള്ള വൈദ്യുതിമുടക്കം സംബന്ധിച്ച അറിയിപ്പുകൾ പത്രമാധ്യമങ്ങൾ വഴി നൽകിയിരുന്നില്ല.

അറിയിപ്പ് ലഭിക്കാത്തതിനാൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നൊരുക്കങ്ങൾ എടുക്കാൻ സാധിക്കുന്നില്ല.

വൈദ്യുതിമുടക്കം മുന്നറിയിപ്പ് ഫോൺ മെസേജ് ആയി അയയ്ക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. വ്യാപാരസ്ഥാപനങ്ങൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്‌ വാടകക്കെട്ടിടങ്ങളിലാണ്. അതിനാൽ കെട്ടിട ഉടമയ്ക്കായിരിക്കും അറിയിപ്പ് ലഭിക്കുക. വൈദ്യുതിമുടക്കം മുന്നറിയിപ്പുകൾ മാധ്യമങ്ങളിൽകൂടി കൊടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പുന്നയൂർക്കുളം യൂണിറ്റ് പ്രസിഡൻറ്‌ ലൂക്കോസ് തലക്കോട്ടൂർ ആവശ്യപ്പെട്ടു.