തൃശ്ശൂർ : ഭരണഘടനാദിനമായ 26 മുതൽ ഡിസംബർ 6 വരെ ‘സംവിധാൻ ഗൗരവ് അഭിയാൻ’ ആചരിക്കുമെന്ന് ബി.ജെ.പി. പട്ടികജാതി മോർച്ച. വെള്ളിയാഴ്ച ‘അംേബദ്കറും നരേന്ദ്രമോദി സർക്കാരും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എം.കെ കുഞ്ഞോൻ തൃശ്ശൂരിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡിസംബർ ആറിന് അംേബദ്കർ ചരമദിനപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു, ജില്ലാ പ്രസിഡന്റ് വി.സി. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.