മേലൂർ : മേലൂർ സെയ്ന്റ് ജോസഫ്‌സ്, തിരുമുടിക്കുന്ന് പി.എസ്.എച്ച്.എസ്. വിദ്യാലയങ്ങളിൽനിന്ന്‌ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയതിന് സ്‌കൂളുകൾക്കും സനീഷ് കുമാർ ജോസഫ് എം.എൽ.എ. അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്തംഗം ജാൻസി പൗലോസ്, മാനേജ്മെന്റ് പ്രതിനിധി ഫാ. ബിനോയ്‌ പാണാട്ട്, പ്രിൻസിപ്പൽ എലിസബത്ത് ജോസഫ്, ഹെഡ്മാസ്റ്റർ ഷാജു വർഗീസ്, പി.ടി.എ. പ്രസിഡന്റ് ലിൻസൺ ആന്റണി എന്നിവർ പ്രസംഗിച്ചു.