തൃശ്ശൂർ : വാർത്താമാധ്യമങ്ങൾ സാമൂഹിക പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കെ. ജയചന്ദ്രൻ അനുസ്മരണ മാധ്യമസംവാദം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ അഭിരുചികളെ നിർണയിക്കുന്ന മാധ്യമങ്ങൾ സ്വാതന്ത്ര്യവും നിഷ്‌പക്ഷതയും പരിരക്ഷിക്കാൻ അത്യാവശ്യമാണ്. ‘മാറുന്ന മാധ്യമപരിസ്ഥിതിയിൽ മാധ്യമപ്രവർത്തനം’ എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലായിരുന്നു അനുസ്മരണവും സംവാദവും.

കെ. ജയചന്ദ്രൻ-കാലം, കർമം, ജീവിതം എന്ന വിഷയത്തിൽ കർഷകസമര നേതാവ് പി.ടി. ജോൺ അനുസ്മരണപ്രഭാഷണം നടത്തി.

സംവാദത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പി. ബാലചന്ദ്രൻ എം.എൽ.എ., യൂത്ത് കോൺഗ്രസ് നേതാവ് പി. സരിൻ, ഡെക്കാൻ ക്രോണിക്കിൾ മുൻ റസിഡന്റ് എഡിറ്റർ കെ.പി. സേതുനാഥ്, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. രാജഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു.