തൃശ്ശൂർ : മയക്കുമരുന്നായ എം.ഡി.എം.എ.യും ഹാഷിഷ് ഓയിലും കൈവശം വെച്ച കേസിലെ പ്രതി കോടന്നൂർ കൊല്ലാടിക്കൽ വിജേഷി (23)ന്റെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളി. ജനുവരി 21-നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് 28.7 ഗ്രാം എം.ഡി.എം.എ.യും 20 മില്ലി ലിറ്റർ ഹാഷിഷ് ഓയിലും സഹിതം പ്രതിയെ വീടിന്റെ മുമ്പിൽനിന്നും ചേർപ്പ് പോലീസ് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.