തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 341 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 7038 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.