ചുവന്നമണ്ണ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തൃശ്ശൂർ ഭദ്രാസന യുവജനസംഘടനയുടെ (ജെ.എസ്.ഒ.വൈ.എ.) വാർഷിക പൊതുയോഗം തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലിമ്മീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി അനുമോൻ സി. തമ്പി പെങ്ങാമുക്ക് (സെക്രട്ടറി) എൽദോസ്.എം. മത്തായി വെള്ളിക്കുളങ്ങര (അത്മായ വൈസ് പ്രസിഡന്റ്), ജെയ്സൺ മാത്യു തേനിടുക്ക്, അനുമോൾ ഷാജി കട്ടിലപ്പൂവം, (ജോയിൻറ് സെക്രട്ടറിമാർ), ജിതിൻ ജോയ് കട്ടിലപ്പൂവം, അഞ്ജു പി.കെ. എളനാട്(അഖില മലങ്കര പ്രതിനിധികൾ) റിജോ റോയ് മാന്ദാമംഗലം (ട്രഷറർ), ബേസിൽ ഷാജി കട്ടിലപ്പൂവം(ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

ജെ.എസ്.ഒ.വൈ.എ.വൈസ് പ്രസിഡൻറ് ഫാ. ജോൺ വൈന്നിലയത്തിൽ, വരണാധികാരി ഫാ. രാജു മർക്കോസ്, അഖില മലങ്കര സെക്രട്ടറി സിനോൾ വി.ഷാജു, അഖില മലങ്കര പ്രതിനിധി സിറിൽ ജോർജ്‌, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സൺ ജോൺ, ഫാ. യൽദോ.എം.ജോയ്, ഫാ. ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.