ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് മൂന്ന് ഗ്രാമിന്റെ ഗോൾഡ് കോയിൻ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കാർത്തികാ ജയൻ, സുനിതാ മനോജ്, പി.ടി. കിഷോർ, എസ്.സി.ഡി.ഒ. സുകന്യ എന്നിവർ സംസാരിച്ചു.